യൂജിസി അംഗീകാരം ഇല്ലാത്ത സർവ്വകലാശാലകളുടെ തുല്യത സംബന്ധിച്ച് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടും നടപടി എടുക്കാതെ കേരള പി എസ് സി

Kerala PSC takes no action despite student complaints regarding equivalence of universities without UGC recognition
Kerala PSC takes no action despite student complaints regarding equivalence of universities without UGC recognition

തിരുവനന്തപുരം : യൂജിസി അംഗീകാരം ഇല്ലാത്ത സർവ്വകലാശാലകളുടെ തുല്യത വിഷയം സംബന്ധിച്ച് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടും നടപടി എടുക്കാതെ കേരള പി എസ് സി.  

 2015 മുതൽ 2023 വരെ വിദൂര വിദ്യാഭ്യാസത്തിന് യൂജിസി അംഗീകാരം ഇല്ലാത്ത ഭാരതിയാർ സർവ്വകലാശാല, 2015 മുതൽ  2018 വരെ യൂജിസി അംഗീകാരം ഇല്ലാത്ത  കാമരാജ് സർവ്വകലാശാലയും മറ്റു ഇതര സർവ്വകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ചുമാണ് വിദ്യാർത്ഥികൾ പി എസ് സിക്ക് പരാതി നൽകിയത്. 

tRootC1469263">

യൂജിസി  അംഗീകാരം ഇല്ലാത്ത  ഇതര സർവ്വകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച് അനർഹരായ ധാരാളം പേർ 
ജോലിയിൽ  പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്.  ഇത് കാരണം യൂജിസി അംഗീകാരം ഉളള സർവ്വകലാശാലകളിൽ പഠിച്ചവർക്ക് ജോലി നിഷേധിക്കാൻ ഇടയാകും. 

ഇത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ കേരള പി എസ് സി സെക്രട്ടറിക്ക്  പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു  നടപടിയും എടുക്കാതെ ഒളിച്ചു കളിക്കുകയാണ്. പരാതിയിന്മേൽ നടപടി എടുക്കാത്ത സാഹചര്യത്തിൽ തുല്യത വിഷയം സംബന്ധിച്ച്  രാഷ്ട്രപതിക്കും, മുഖ്യമന്ത്രിക്കും,  ഗവർണർക്കും പി എസ് സി  ചെയർമാനും പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.

Tags