കോണ്‍ഗ്രസുകാരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പൊലീസിന്റെ നാണംകെട്ട നിലപാട്: കെ സുധാകാരന്‍
സിപിഐഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരായ നിയമനടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസുകാരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പൊലീസിന്റെ നാണംകെട്ട നിലപാടാണെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
tRootC1469263">പരാതിക്കാരിയുടെ പേരും സ്ഥാപനവുമടക്കം നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയും കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഐഎം-ബിജെപി നേതാക്കള്‍ക്കെതിരെയും കേസെടുക്കാത്തത് ഇപ്പോള്‍ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നതാണെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഈ കേസിന്റെ മറവില്‍ കോണ്‍ഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളില്‍ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്.അവര്‍ക്ക് തെറ്റ് പറ്റിയാല്‍ നിയമനടപടികള്‍ എടുക്കണം. ചെയ്യാത്ത തെറ്റുകള്‍ തലയില്‍ അടിച്ചേല്‍പ്പിച്ച് അവരെ അവസാനിപ്പിച്ചാല്‍ സിപിഐഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഭരണകൂട ഭീകരതയില്‍ നിന്ന് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 2026-ല്‍ ഭരണം മാറുമെന്നും കോണ്‍ഗ്രസ് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലര്‍ത്താതെ സിപിഐഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്താല്‍ നല്ലതായിരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


