കേരളം ലോകത്തിന് മാതൃക; കേരളത്തിലെ പൊലീസ് സേനയുടെ സേവനം മഹത്തരമെന്ന് കെ. രാധാകൃഷ്ണൻ എം.പി

Kerala is a model for the world; K. Radhakrishnan MP says the service of the Kerala police force is great

തളിപ്പറമ്പ : നാടിന് ഉണ്ടാകുന്ന നേട്ടങ്ങൾ നിലനിർത്താനുള്ള ഉത്തരവാദിത്തം പൊലിസ് സേനയുടെതെന്ന് കെ. രാധാകൃഷ്ണൻ എം.പി. കേരള പൊലിസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ സമാധാനം നിലനിർത്താൻ പൊലിസ് നടത്തുന്ന സേവനം മഹത്തരമാണെന്നും പൊലിസ് അത് കൃത്യമായി ചെയ്തത് കൊണ്ടാണ്  വർഗീയ കലാപങ്ങളൊന്നും സംഭവിക്കാതിരുന്നതെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു

tRootC1469263">

ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യത്ത് ഒരാൾ പോലും അതി ദരിദ്രരായി ഇല്ലാത്ത നിലയിൽ ഒരു സംസ്ഥാനമെത്തി എന്നത് മഹത്തായ നേട്ടമാണ്. അതി ദരിദ്രരില്ല എന്നത് പ്രഖ്യാപനം മാത്രമല്ല, അത് ആർക്കും സാധിക്കും. അതി ദരിദ്രരില്ലാത്ത നേട്ടം സ്വന്തമാക്കുക തന്നെയാണ് ചെയ്തത്. പൊലിസ് സേനയുടെ ചരിത്രം പരിശോധിച്ചാൽ വലിയ രീതിയിലുള്ള നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് കാണാം. 

സംതൃപ്ത പൊലിസ്, സംതൃപ്ത സിവിൽ സർവ്വീസ് എന്ന നില ഉണ്ടായാൽ മാത്രമേ സംതൃപ്തമായ സമൂഹം ഉണ്ടാകുകയുള്ളു. ഇന്ത്യക്കും ലോകത്തിനും മാതൃകയാകാൻ കേരള പൊലിസിന് സാധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനം കേരളമാണ്. അത് പൊലിസിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് സൂചിപ്പിക്കുന്നത്.

 2016 മുതൽ 2026 വരെ നാട്ടിൽ ഏറ്റവും കൂടുതൽ വികസനവും ക്ഷേമ പ്രവർത്തനങ്ങളും നടന്ന കാലഘട്ടമാണ്.
നാട്ടിൽ വികസനവും ക്ഷേമവും ഉണ്ടായാൽ മാത്രം പോര അത് നിലനിൽക്കണമെങ്കിൽ സമാധാന അന്തരീക്ഷവും ഉണ്ടാകണം. അതിൻ്റെ ഉത്തരവാദിത്തം പൊലിസിനാണ്. പൊലിസ് അത് കൃത്യമായി ചെയ്തത് കൊണ്ടാണ് ഈ കാലയളവിൽ വർഗീയ കലാപങ്ങളൊന്നും സംഭവിക്കാതിരുന്നതെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു.

കെ.പി.എ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡൻ്റ് ടി.വി ജയേഷ് അധ്യക്ഷത വഹിച്ചു. ജി.പി അഭിജിത്ത് സംഘടനാ റിപ്പോർട്ടും, കെ. പ്രിയേഷ് പ്രവർത്തന റിപ്പോർട്ടും എ.പി.കെ രാകേഷ് വരവ് ചെലവ് കണക്കും കെ.സി രതീഷ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കെ.പി സനത്ത്, കെ.പി.വി മഹിത എന്നിവർ പ്രമേയാവതരണവും നടത്തി.
കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവി അനൂജ് പലിവാൾ മുഖ്യാതിഥിയായി. എം.കെ രജീഷ്, എൻ.ആർ ജയരാജ്, വി.വി മനോജ്, പി.രമേശൻ, പി.എൻ ഇന്ദു, പി.വി രാജേഷ്, ടി. പ്രജീഷ്, എ. അനിൽകുമാർ, ബി. ഷിബു തുടങ്ങിയവർ സംസാരിച്ചു.

Tags