കേരള ആസൂത്രണ കമ്മീഷനിൽ അസിസ്റ്റന്റ്; അരലക്ഷം തുടക്ക ശമ്പളം
കേരള സംസ്ഥാന ആസൂത്രണ ബോർഡിന് കീഴിൽ അസിസ്റ്റന്റ് പ്രോഗ്രാമർ റിക്രൂട്ട്‌മെന്റ്. ആകെയുള്ള ഒരു ഒഴിവിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന ആസൂത്രണ ബോർഡിന് കീഴിൽ അസിസ്റ്റന്റ് പ്രോഗ്രാമർ. ആകെ ഒഴിവുകൾ 01.
തസ്തിക Assistant Programmer
സ്ഥാപനം Kerala State Planning Board
കാറ്റഗറി നമ്പർ 442 /2025
അപേക്ഷ തീയതി 31.12.2025 ബുധന്‍
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56,500 രൂപമുതൽ 1,18,100 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
22നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1985-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക്
അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ് സി
അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ)
പ്രൊബേഷൻ
നിയമിക്കപ്പെടുന്നയാൾ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷക്കാലത്തിനുള്ളിൽ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
.jpg)

