കേരള എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ 13 മുതൽ

Kerala NGO Association Kannur District Conference to be held at Taliparamba from 13th

തളിപ്പറമ്പ്: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ ജനാധിപത്യ സംഘടനയായ കേരള എൻ. ജി. ഒ. അസോസിയേഷന്റെ 5 ാം കണ്ണൂർ ജില്ലാ സമ്മേളനം  മെയ് 13, 14 തീയ്യതികളിലായി തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അധികാരത്തിൽ ആരായാലും അവകാശത്തിന് വേണ്ടി സമരം ചെയ്യും എന്ന മുദ്രാവാക്യവുമായി രൂപം കൊണ്ട  സംഘടനയാണ് കേരള എൻ. ജി. ഒ. അസോസിയേഷൻ .

ജില്ലാ കൗൺസിൽ യോഗം 13  ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ നഗരം ചുറ്റി ടൌൺ സ്ക്വയറിൽ സമാപിക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷിന്റെ അധ്യക്ഷതയിൽ AICC പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്യും.

Kerala NGO Association Kannur District Conference to be held at Taliparamba from 13th

 തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ. എം. ജാഫർ ഖാനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിലും യാത്രയയപ്പ് - സമാപന സമ്മേളനം DCC പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജും ഉദ്ഘാടനം ചെയ്യും. നിയുക്ത എം. എൽ. എ. മാരായ അഡ്വ സജീവ് ജോസഫ്, ടി. ഒ. മോഹനൻ, ടി. കെ. ഗോവിന്ദൻ മാസ്റ്റർ, വി കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി. കെ. സുബൈർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ, സംഘടനയുടെ സംസ്ഥാന - ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.


വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ വി മഹേഷ്, സംസ്ഥാന സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി അഷ്റഫ് മമ്പറം, സെക്രട്ടറിയേറ്റ് അംഗം കെ. വി. അബ്ദുൾ റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം ജെന്നിഫർ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് പി. വി. വിനോദ് , ജസ്റ്റിൻ വർഗീസ്,KPC ഹാരിസ് എന്നിവർ പങ്കെടുത്തു.

Tags