മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് ഇസ്ലാമിക വിരുദ്ധ പരാമർശമെന്ന് കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ നേതൃത്വം
ചരിത്രത്തെ വ്യാഖ്യാനിക്കേണ്ടത് പുത്തൻ കൂറ്റുകാരുടെ അൽപ്പജ്ഞാനത്തിൽ നിന്നല്ല. സ്വന്തം പദവിക്കും പേരിനും യോജിക്കാത്ത സംസാരങ്ങൾ മുഖ്യമന്ത്രിയെ പ്പോലൊരാളിൽ നിന്ന് വരുന്നത് ഭൂഷണമല്ല. വായനാ പ്രിയനായ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രം നേരായ വഴിക്ക് പഠിക്കാൻ ശ്രമിക്കണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ലോക മുസ്ലിം പണ്ഡിതൻമാരിൽ പ്രമുഖനുമായ കാന്തപുരം ഉസ്താദ് ഖുർആൻ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പറയുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
കണ്ണൂർ: വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് ഇസ്ലാം വിരുദ്ധ പരമാർശമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇസ്ലാമികചരിത്രത്തെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കാതെ തല കീഴായി വ്യാഖ്യാനിക്കാനിറങ്ങിയ മുഖ്യമന്ത്രി കേരളിയ സമൂഹത്തോടും മുസ്ലിം സമുദായത്തോടും മാപ്പ് പറയണം.
ചരിത്രത്തെ വ്യാഖ്യാനിക്കേണ്ടത് പുത്തൻ കൂറ്റുകാരുടെ അൽപ്പജ്ഞാനത്തിൽ നിന്നല്ല. സ്വന്തം പദവിക്കും പേരിനും യോജിക്കാത്ത സംസാരങ്ങൾ മുഖ്യമന്ത്രിയെ പ്പോലൊരാളിൽ നിന്ന് വരുന്നത് ഭൂഷണമല്ല. വായനാ പ്രിയനായ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രം നേരായ വഴിക്ക് പഠിക്കാൻ ശ്രമിക്കണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ലോക മുസ്ലിം പണ്ഡിതൻമാരിൽ പ്രമുഖനുമായ കാന്തപുരം ഉസ്താദ് ഖുർആൻ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പറയുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
നബിദിനാഘോഷവുമായി ബന്ധപ്പെട്ട് സമസ്ത നടത്തിയ പ്രസ്താവന വായിച്ച് പോലും നോക്കാതെയാണ് മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയ നേതാക്കളും വിമർശനവുമായി രംഗത്തു വന്നത്. സ്ത്രീകൾ ജോലിയെടുക്കരുതെന്നോ പൊതു രംഗത്തിറങ്ങരുതെന്നോ വിദ്യാഭ്യാസം ചെയ്യരുതെന്നോ സമസ്ത പുറത്തിറക്കിയ പ്രസ്താവനയിലുണ്ടായിരുന്നില്ല.
എന്നാൽ കാന്തപുരത്തെയും സമസ്തയെയും സ്ത്രീവിരുദ്ധരാക്കാൻ സി പി എമ്മിലെ ഒരു വിഭാഗം വനിതാ നേതാക്കളും ചില മന്ത്രിമാരും അവസാനം മുഖ്യമന്ത്രി അടക്കം നേരിട്ട് രംഗത്ത് വന്നത് മുസ്ലിം സമുദായത്തെ അപര വൽക്കരിക്കലാണ്. ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ സംഘ പരിവാരം കൊണ്ടു നടക്കുന്ന മുസ്ലിം വിരുദ്ധ ആശയത്തിന് എണ്ണയൊഴിച്ചു കൊടുക്കുന്ന ഇത്തരം സമീപനത്തിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറണമെന്ന് കേരള മുസ്ലിം ജമാ അത്ത് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. ഹനീഫ് പാനൂർ, റസാഖ് മാണിയൂർ, പികെ അബ്ദുൽ റഹ്‌മാൻ, റഫീഖ് അണിയാരം, സി കെ എം അഷ്റഫ് മൗലവി, മമ്മു വികെ, സലാം സഖാഫി, സകരിയ്യ മാസ്റ്റർ, വി വി മുസ്തഫ ഹാജി സംബന്ധിച്ചു.
.jpg)