കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനം

teacher
teacher

ആലപ്പുഴ :  കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി.ഡിപ്ലോമയും. ടെലിവിഷൻ വാർത്താ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

tRootC1469263">

 പ്രായം നാൽപ്പത് വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000/- രൂപ.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.ഫോൺ0:484-2422275  /0484-2422068.

Tags