കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് 100 ട്രിപ്പുകള്‍ ഒരുക്കി കേരള കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

Kerala KSRTC Budget Tourism Cell organizes 100 trips for Kottiyoor Vaisakha Mahotsavam
Kerala KSRTC Budget Tourism Cell organizes 100 trips for Kottiyoor Vaisakha Mahotsavam

കണ്ണൂർ :  കേരളത്തിലെ എല്ലാ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു ട്രിപ്പുകള്‍ സജ്ജമാക്കി. ജൂണ്‍ 11 ന് തീര്‍ത്ഥാടകര്‍ വൈക്കം ഡിപ്പോയില്‍ നിന്നും കൊട്ടിയൂരില്‍ എത്തിച്ചേരും. കണ്ണൂര്‍ ഡി.ടി.ഒ വി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് കണ്ണൂര്‍ യൂണിറ്റില്‍ നിന്നും കൊട്ടിയൂരിലേക്ക് സ്‌പെഷ്യല്‍ തീര്‍ത്ഥാടക പാക്കേജുകളും നടത്തുന്നുണ്ട്.

tRootC1469263">

രാവിലെ 6.30ന് കണ്ണൂരില്‍ നിന്ന് ആരംഭിച്ച് മമ്മാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പ ക്ഷേത്രം, കൊട്ടിയൂര്‍ മഹാദേവക്ഷേത്രം എന്നിവ ദര്‍ശിച്ച് രാത്രി എട്ടുമണിക്ക് കണ്ണൂരില്‍ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ആണ് ഇതിനായിട്ട് ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് 490 രൂപയാണ് ചാര്‍ജ് വരുന്നത്. *ജൂൺ 14, 18, 21, 24 തീയതികളില്‍* ഷെഡ്യൂള്‍ ട്രിപ്പുകളും കൂടാതെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും മറ്റ് സംഘടനകള്‍ക്കും സ്‌പെഷ്യല്‍ ട്രിപ്പുകളും അറേഞ്ച് ചെയ്യും. ഫോണ്‍ : 9497007857, 9895859721

Tags