വെന്തുരുകി കേരളം ; 12 ജില്ലകളില്‍ യെല്ലോ അലേർട്ട്
Updated: Apr 20, 2026, 10:31 IST
ഉയർന്ന താപനില പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും, കോട്ടയം ജില്ലയില്‍ 38 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം,
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേർട്ട് തുടരുകയാണ്.വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന താപനില പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും, കോട്ടയം ജില്ലയില്‍ 38 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാൻ (സാധാരണയെക്കാള്‍ 3 to 4˚C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
.jpg)

