കേരളം പൊള്ളുന്നു;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കനത്ത ചൂട് നാളെ വരെ തുടരുമെന്നതിനാല്‍ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്
കണ്ണൂർ: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വരും ദിവസങ്ങളിലും ചൂട് വൻതോതില്‍ വർധിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് 12 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലും ചൂട് വൻതോതില്‍ ഉയരുകയാണ്.
കനത്ത ചൂട് നാളെ വരെ തുടരുമെന്നതിനാല്‍ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൂര്യാതപം ഏല്‍ക്കാൻ സാധ്യതയുള്ളതിനാല്‍ മുൻകരുതലുകള്‍ എടുക്കണമെന്നും അധികൃതർ അറിയിച്ചു
.jpg)


