നിര്‍ണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി; കന്യാസ്ത്രീക്ക് പിതൃസ്വത്തില്‍ അനന്തരാവകാശം നിഷേധിക്കാനാവില്ല

Just because you repay the loan, you cannot be exempted from the ED case; High Court rejects the petition in Karuvannur case


കന്യാസ്ത്രിയായ സഹോദരിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന വാദവുമായി സഹോദരനാണ് ഹൈക്കോടതിയിലെത്തിയത്.

സന്യാസിനിയായതിന്റെ പേരില്‍ അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവ്. മതപരമായ സന്യാസജീവിതം സ്വീകരിച്ച ഒരാള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.295 ഏക്കര്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുക വീതംവെക്കുന്നതുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.


കന്യാസ്ത്രിയായ സഹോദരിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന വാദവുമായി സഹോദരനാണ് ഹൈക്കോടതിയിലെത്തിയത്. സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ചയാള്‍ക്ക് സ്വത്തില്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 66കാരനായ ഹര്‍ജിക്കാരന്‍ ഉള്‍പ്പടെ ആറ് മക്കള്‍ക്ക് തുല്യമായി തുക വീതിച്ച് നല്‍കാന്‍ കോഴിക്കോട് ജില്ല കോടതി വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയെ ഹര്‍ജിക്കാരന്‍ സമീപിച്ചത്. മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച് സന്യാസത്തില്‍ ചേര്‍ന്നത് കൊണ്ട് മാത്രം വൈകാരിക ബന്ധം ഇല്ലെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആചാരങ്ങള്‍ക്ക് മുകളിലാണ് നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags