കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

highcourt-kerala
highcourt-kerala

സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണ്. ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ദുര്‍ബലപ്പെടുത്തും

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.

tRootC1469263">

സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണ്. ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ദുര്‍ബലപ്പെടുത്തും. പ്രശ്നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാല വിസി സ്ഥാനത്ത് തുടരാനുള്ള അധികാരം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

Tags