പനിപ്പേടിയിൽ കേരളം; കൂടുതൽ കേസുകൾ മലപ്പുറത്ത്

fever


 കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം ഏകദേശം 7,000 പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ചില ദിവസങ്ങളിൽ ഈ കണക്ക് ഏഴായിരത്തിന് മുകളിലേക്ക് ഉയരുന്ന സാഹചര്യവുമുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ് (1,349 കേസുകൾ). തൊട്ടടുത്ത്‌ തിരുവനന്തപുരവും കോഴിക്കോടും ഉണ്ട്. തിരുവനന്തപുരത്ത്‌ -701 കേസും കോഴിക്കോട് – 719 കേസും പാലക്കാട്‌ -596 കേസും എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കണക്കുകൾ. ഇത്രയധികം പനി കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഏഴായിരത്തിനടുത്ത് എത്തുന്ന പനി കേസുകളുള്ള സാഹചര്യത്തിലാണ് പല ആശുപത്രികളിലും പനി ക്ലിനിക്കുകൾ ഇല്ലാതെ പ്രവർത്തിക്കുന്നത്. പെരുകുന്ന പനിയോടൊപ്പം ഡെങ്കിപ്പനിയും ആശങ്കാജനകമാണ്.

23.05.2026 ന് റിപ്പോർട്ട്‌ ചെയ്ത പനി കേസുകൾ

തിരുവനന്തപുരം -701
കൊല്ലം – 222
പത്തനംതിട്ട -244
ഇടുക്കി -206
കോട്ടയം – 199
ആലപ്പുഴ -329
എറണാകുളം – 550
തൃശൂർ – 532
പാലക്കാട്‌ -596
മലപ്പുറം – 1349
കോഴിക്കോട് – 719
വയനാട് – 333
കണ്ണൂർ – 421
കാസർഗോഡ് – 584

ആകെ – 6985

Tags