ചുട്ടുപൊള്ളി കേരളം ; പത്തനംതിട്ടയും കോട്ടയവും മലപ്പുറവും അതീവ ജാഗ്രതയിൽ
ചുട്ടുപൊള്ളി കേരളം ; പത്തനംതിട്ടയും കോട്ടയവും മലപ്പുറവും അതീവ ജാഗ്രതയിൽ
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ നിലയിൽ രേഖപ്പെടുത്തി. വികിരണത്തിന്റെ അളവ് ഉയർന്നതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലാണ് സൂര്യപ്രകാശത്തിലെ വികിരണ തോത് കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്.
tRootC1469263">പത്തനംതിട്ടയിലെ കോന്നി, കോട്ടയത്തെ ചങ്ങനാശ്ശേരി, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയത്. ഇത് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ‘ഉയർന്ന വികിരണ’ ഗണത്തിലാണ് ഉൾപ്പെടുന്നത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
അൾട്രാവയലറ്റ് വികിരണം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാഘാതം, ചർമ്മ രോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ, വികിരണ തോത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അതോറിറ്റി നിർദ്ദേശിക്കുന്നു. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
.jpg)


