സംസ്ഥാനത്ത് ഇന്നും ചൂട് തുടരും

Heatwave in the state; School assemblies to be avoided, warning against exposure to heat from 11 am to 3 pm

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടേറിയ കാലാവസ്ഥ തുടരും. താപനില 3 മുതൽ 4 ഡിഗ്രി വരെ ഉയരാനാണ് സാദ്ധ്യത. ഇന്നലെ ഉയർന്ന ചൂട് പുനലൂരിൽ രേഖപ്പെടുത്തി (35.2 ഡ്രിഗ്രി). കോട്ടയം-34.6,കൊച്ചി-34, തിരുവനന്തപുരം-33.6,കോഴിക്കോട്-33.5,തൃശൂർ-33.4,പാലക്കാട്-33.4 എന്നിങ്ങനെയായിരുന്നു താപനില.

ചൂടിന് ആശ്വാസമായി വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്തേക്കും. വ്യാഴാഴ്ച ആലപ്പുഴ,എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. മദ്ധ്യ പടിഞ്ഞാറൻ,വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശ്,തെക്കൻ ഒഡീഷ തീരപ്രദേശത്തുമായി ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.

Tags