അശ്ലീല സിനിമകളില്‍ അഭിനയിച്ചു,ശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

swetha

കാമസൂത്ര പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചിട്ടുണ്ടെന്നും അതിലെ ദൃശ്യങ്ങൾ

കൊ ച്ചി:  അശ്ലീല സിനിമകളില്‍ അഭിനയിച്ചു എന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയില്‍ താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി. വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്.

tRootC1469263">

കാമസൂത്ര പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചിട്ടുണ്ടെന്നും അതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലുമൊക്കെ പ്രചരിക്കുന്നു എന്നിങ്ങനെയാണ് ആരോപണങ്ങൾ.സെൻട്രല്‍ പോലീസ് കേസ് എടുത്തത്.

എഫ്‌ഐആറില്‍ പറഞ്ഞ വകുപ്പുകള്‍ നില നില്‍ക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരില്‍ ആണ് കേസ് നല്‍കിയത് എന്നും കോടതി കണ്ടെത്തി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.

Tags