സ്വാശ്രയ ഓട്ടോണമസ് കോളേജുകളില്‍ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട സാഹചര്യം കേരളത്തില്‍ മാത്രമാണ് ഉള്ളത് ; റോജി എം ജോണ്‍

There will be no eviction proceedings in the Pariyathukavu colony in Malayodamthuruth today; Minister Roji M John

സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെടുന്നത് കൊണ്ടാണ് കോഴ്സുകള്‍ തുടങ്ങാന്‍ കാലതാമസമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സ്വാശ്രയ ഓട്ടോണമസ് കോളേജുകളില്‍ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട സാഹചര്യം കേരളത്തില്‍ മാത്രമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെടുന്നത് കൊണ്ടാണ് കോഴ്സുകള്‍ തുടങ്ങാന്‍ കാലതാമസമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത് അക്കാദമിക് തത്വത്തെ തന്നെ അട്ടിമറിക്കുകയാണ്. അതിനാലാണ് സര്‍ക്കാരിന്റെ അനുമതിക്ക് പകരം യൂണിവേഴ്സിറ്റിയുടെ അനുമതി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം അക്കാദമിക് ഓട്ടോണമി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്സില്‍ എന്ത് അഴിമതി നടക്കാനാണ്. മുമ്പ് അഴിമതി വാങ്ങി ശീലമുള്ളതുകൊണ്ടാണ് ചിലര്‍ക്ക് അങ്ങനെ തോന്നുന്നത്. സര്‍ക്കാര്‍ കോളജുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സര്‍ക്കാര്‍ / എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. പിന്തിരിപ്പന്‍ വാദങ്ങള്‍ അക്കാദമിക് ഓട്ടോണമി എന്ന തത്വത്തെ അട്ടിമറിക്കാനാണ്. ഓട്ടോണമസ് പദവി നല്‍കുന്നത് അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ്. യുജിസി ഗൈഡ് ലൈനിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തത്. വിദ്യാര്‍ത്ഥികളെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം. കോഴ്സുകള്‍ റീസ്ട്രക്ചര്‍ ചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ ഉടന്‍ വരും. കണ്‍വന്‍ഷണല്‍ കോഴ്സുകളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ടാകും. മെറിറ്റ് സീറ്റിലും സംവരണ തത്വങ്ങളിലും മാറ്റമില്ല', റോജി എം ജോണ്‍ പറഞ്ഞു.

Tags