സോളാര്‍ കേസിലും ഇങ്ങനെ ചില തിരക്കഥകള്‍ കേരളം കണ്ടതാണ്, പ്രതികരണവുമായി അബിന്‍ വര്‍ക്കി
പത്മരാജന്‍ പോലും ഇത്ര നാടകീയമായ തിരക്കഥകള്‍ എഴുതില്ലെന്നും സോളാര്‍ കേസിലും ഇങ്ങനെ ചില തിരക്കഥകള്‍ കേരളം കണ്ടതാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു
പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അബിന്‍ വര്‍ക്കി. അഞ്ച് വര്‍ഷമായി അന്വേഷണം നടക്കുന്ന കേസില്‍ വിജിലന്‍സിന് വി ഡി സതീശനെതിരെ റിപ്പോര്‍ട്ട് കൊടുക്കാന്‍ തോന്നിയത് 2026 ജനുവരിയിലാണെന്നും ഇനി അവര്‍ പോരാ സിബിഐ വേണം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തലെന്നും അബിന്‍ വര്‍ക്കി പറയുന്നു. പത്മരാജന്‍ പോലും ഇത്ര നാടകീയമായ തിരക്കഥകള്‍ എഴുതില്ലെന്നും സോളാര്‍ കേസിലും ഇങ്ങനെ ചില തിരക്കഥകള്‍ കേരളം കണ്ടതാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഇതുപോലുളള നമ്പറുകളൊക്കെ കയ്യില്‍ വച്ചാല്‍ മതിയെന്നും കേരളം ഇതിനും കൂടി ചേര്‍ത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുപടി തരുതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
tRootC1469263">വി ഡി സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് പറയുന്നു.
.jpg)


