കേരളം അതി ദാരിദ്യമുക്തമായത് എല്‍ഡിഎഫ് ഭരണതുടര്‍ച്ച കൊണ്ട്', മുഖ്യമന്ത്രി

cm-pinarayi

ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ തന്നെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം

ധര്‍മ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം, ദുരന്തം നേരിടാന്‍ നാടാകെ ഒന്നിച്ചു നില്‍ക്കും എന്നാല്‍ കേന്ദ്രവും പ്രതിപക്ഷവും മുഖം തിരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ തന്നെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം

.
വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. 2021-ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ യുഡിഎഫും ബിജെപിയും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. നാട് തീര്‍ത്തും ശാന്തമാണെന്നും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സമാധാനവും ഒത്തുചേരുന്ന കേരള മോഡല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ എല്‍ഡിഎഫിന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags