തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ഓംപ്രകാശ് മാഥൂര്‍
Updated: Nov 29, 2026, 10:13 IST
തളിപ്പറമ്പ് ; ഗവർണർ ഓം പ്ര കാശ് മാഥൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഗവർണർ ക്ഷേത്രത്തിലെത്തിയത്. ടി.ടി.കെ. ദേ വസ്വം പ്രസിഡന്റ് ടി.പി. വിനോ ദ്കുമാർ, എക്സിക്യുട്ടീവ് ഓഫീ സർ കെ.പി. വിനയൻ എന്നി വരുടെ നേതൃത്വത്തിൽ ട്രസ്റ്റി ബോർഡംഗങ്ങളും ജീവനക്കാരും ചേർന്ന് പൂർണകുംഭത്തോടെ സ്വീകരിച്ചു.
ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ

ഉപക്ഷേത്രമായ അരവത്ത് ക്ഷേത്രത്തിൽ തൊഴുതതിന് ശേഷമാണ് രാജരാജേശ്വരനെ വണങ്ങിയത്. റൂറൽ പോലീസ് മേധാവി ഉമേഷ് ഗോയൽ, ഡിവൈ. എസ്.പി.മാരായ ടി.പി. സുമേഷ്, കുട്ടികൃഷ്ണൻ, എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലുണ്ടായിരുന്നു.


.jpg)

