കേരള സര്‍ക്കാര്‍ പ്രീ-പ്രൈമറി ടീച്ചര്‍ റിക്രൂട്ട്മെന്റ്; 35,600 - 75,400 രൂപവരെ ശമ്പളം; അപേക്ഷ ഫെബ്രുവരി 04 വരെ
18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഉദ്യോഗാർഥികള്‍ 02.01.1985നും 01.01.1007നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി നേടാൻ അവസരം. പ്രീ-പ്രൈമറി ടീച്ചർ ഒഴിവിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.ജില്ല അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചർ റിക്രൂട്ട്മെന്റ്. വയനാട് ജില്ലയില്‍ 1 ഒഴിവ്.
tRootC1469263">Name of post : Pre-Primary Teacher
Department : General Education
CATEGORY NO: 764/2025
Last Date of Application 04.02.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപമുതല്‍ 75,400 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഉദ്യോഗാർഥികള്‍ 02.01.1985നും 01.01.1007നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
കേരള ഗവണ്‍മെന്റ് പരീക്ഷ കമ്മീഷണർ നടത്തുന്ന എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
നഴ്സറി ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ അംഗീകൃത സർട്ടിഫിക്കറ്റ്.
അല്ലെങ്കില്‍ നഴ്സറി ട്രെയിനിങ് സർട്ടിഫിക്കറ്റ് (സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ ചൈല്‍ഡ് വെല്‍ഫയർ നല്‍കിയത്).
അല്ലെങ്കില്‍ ബാല സേവിക ട്രെയിനിങ് സർട്ടിഫിക്കറ്റ് (സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ ചൈല്‍ഡ് വെല്‍ഫയർ നല്‍കിയത്).
അല്ലെങ്കില്‍ കേരള ഗവണ്‍മെന്റ് പരീക്ഷ കമ്മീഷണർ നല്‍കുന്ന പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്.
മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും യോഗ്യതയോടൊപ്പം ടിടിസിയോ, ടിഎസ്‌എല്‍സിയോ പാസായിട്ടുള്ളവർക്ക് മുൻഗണന നല്‍കുന്നു.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
.jpg)


