കേരള എക്‌സ്പ്രസിനുനേരെ കല്ലേറ്

google news
dsh


പാലക്കാട്: തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസിനുനേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ബി 3 എ.സി. കമ്പാര്‍ട്ട്‌മെന്റിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. യാത്രക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തുടര്‍ന്ന് ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ഒരാള്‍ ഓടി പോകുന്നത് കണ്ടതായി സമീപത്തുള്ള കള്ള് ഷാപ്പ് ജീവനക്കാരന്‍ പോലീസിനെ അറിയിച്ചു. പാലക്കാട് നിന്നുള്ള ആര്‍.പി.എഫ്. സംഘവും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി.

Tags