പനി ചൂടില്‍ കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 കടന്നു
Updated: Jun 17, 2026, 10:48 IST
തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിബാധിതര്‍ ആയിരത്തിനു മുകളില്‍ കടന്നിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു, പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13196 പേരാണ്. ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 2198 പേര്‍ക്ക് പനി ബാധിച്ചു.
തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിബാധിതര്‍ ആയിരത്തിനു മുകളില്‍ കടന്നിട്ടുണ്ട്.252 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളും 52 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.11 പേര്‍ക്ക് എലിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇന്ന് മാത്രം നൂറുപേരാണ് ഇന്‍ഫ്‌ലുവന്‍സ ബാധിച്ചത് ചികിത്സ തേടിയത്.
.jpg)

