കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹം: കെ മുരളീധരൻ

google news
k muraleedharan

കോഴിക്കോട്: കെപിസിസി ലീ‍ഡേഴ്സ് മീറ്റിന് പിന്നാലെ യുഡിഎഫ് വിട്ടവരെ തിരികെയെത്തിച്ച് മുന്നണി വിപുലീകരണത്തിലാണ് കോൺഗ്രസ് ശ്രമം. ആദ്യ ലക്ഷ്യം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെ മുന്നണിയിലേക്ക് തിരികെയെത്തിക്കലാണ്.

ജോസ് മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ മുരളീധരനും. കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി.

'തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ്ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മുസ്‌ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. 

Tags