സമഗ്രവികസനത്തില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ജെ ചിഞ്ചുറാണി

google news
sss

കൊല്ലം : സമഗ്രവികസനത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ആശ്രാമം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന തുടര്‍ച്ചയുടെ സര്‍ക്കാരാണിത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ജനക്ഷേമത്തിലും രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ രാജ്യത്ത് ഒന്നാമതായി. പാലുല്‍പാദനത്തിലെ കുറവ് മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. കേരളത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ എന്റെ കേരളം മേളയിലൂടെ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ നേട്ടം എല്ലാവരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എഡിഎം ആര്‍ ബീനാറാണി, എഎസ്പി സോണി ഉമ്മന്‍കോശി, പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags