സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും

jayathilak

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പങ്കെടുക്കും

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പങ്കെടുക്കും. ജയതിലക് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയാകുന്ന ബിശ്വനാഥ് സിന്‍ഹ വൈകുന്നേരം ചുമതലയേല്‍ക്കും. ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ചീഫ് സെക്രട്ടറിയായതോടെ ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി വേണ്ടിവരും.

അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഇന്ന് വിരമിക്കുന്നത് കണക്കിലെടുത്താണ് നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്നേക്ക് മാറ്റിയത്. വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ ആശംസകള്‍ നേരും. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള സ്ഥാനങ്ങളിലേക്കുള്ള പുതിയ നിയമനങ്ങള്‍ മന്ത്രിസഭ പരിഗണിച്ചേക്കും.

Tags