കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന എന്തിനെന്ന് കേരളത്തിലെ കേന്ദ്ര മന്ത്രിമാർ മറുപടി പറയണം : മുഖ്യമന്ത്രി
കാസർകോട്: കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള കടുത്ത രവഗണനയും വിവേചനവുമാണ് ബജറ്റിലൂടെ വെളിവാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന വസ്‌തുത കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം വിസ്മരിച്ചു.അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ട്.
tRootC1469263">കേന്ദ്ര അവഗണനയെ വാക്കിലോ നോക്കിലോ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്നും ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് 10 വർഷം തുടർച്ചയായി എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. കടുത്ത നിരാശയിൽ കഴിഞ്ഞ ജനങ്ങൾ പ്രത്യാശയുള്ളവരായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് വടക്കൻ മേഖല് വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയിൽ.
എല്ലാ പദ്ധതികളെയും എതിർക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. എന്തിനെയാണ് എതിർക്കുന്നതെന്ന് പറയാനില്ല ഒരു പദ്ധതിയും വരാൻ പാടില്ല എന്നാണ് അവരുടെ നിലപാട്. നമ്മൾ വല്ലാതെ ശ്വാസം മുട്ടുന്ന അവസ്ഥയാണ് ഒരു ഘട്ടത്തിലും നമുക്ക് കേന്ദ്രസഹായം ലഭിച്ചിട്ടില്ല. നമ്മളെ സഹായിക്കാൻ തയ്യാറായ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കാനും അനുവദിച്ചില്ല.
അതിവേഗ റെയിൽ വേണമെന്ന ആശയം വന്നപ്പോൾ തന്നെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ ഈ നിലപപാട് കേന്ദ്രത്തിനും സഹായകരമായി.മറ്റ് സംസ്ഥാനങ്ങളിൽ നാടിൻ്റെ പൊതു ആവശ്യത്തിന് ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ച് നിൽക്കുകയാണ് പതിവ്. എന്നാൽ ഇവിടെ പ്രതിപക്ഷവും ബി.ജെ.പി യും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ ആരോഗ്യ രംഗം വളരെ മികച്ചതാണ് അതിനാൽ തന്നെ എയിംസ് അനുവദിക്കണമെന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ ഉള്ളതാണ്, കിനാലൂരിൽ ആവശ്യമായ സ്ഥലം ഒരുക്കി എന്നാൽ ഇത്തവണയും കേരളത്തിന് എയിംസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പോർട്ട് ലോകത്ത് തന്നെ പ്രധാനപ്പെട്ടതാണ്. വിഴിഞ്ഞത്തിലൂടെ രാജ്യത്തിന് വലിയ പുരോഗതിയും ലഭിക്കുന്നുണ്ട്. എന്നാൽ ബജറ്റിൽ പരാമർശം പോലും ഇല്ല. ഇത് കേരളത്തോട് ബി.ജെപി കാണിക്കുന്ന പക പോക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ ജാഥാ ലീഡറും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് മുഖ്യമന്ത്രി പതാക കൈമാറി.
.jpg)


