കുട്ടികൾക്കെതിരായ അ​തി​ക്ര​മ​ങ്ങ​ളി​ൽ സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 22,344 കേസ്

google news
rape

കൊ​ച്ചി : കു​രു​ന്നു ജീ​വ​നു​ക​ൾ ക​വ​ർ​ന്നെ​ടു​ത്ത​ത​ട​ക്കം കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 22,344 കേ​സ്. ഇ​തി​ൽ പ​കു​തി​യോ​ളം കേ​സു​ക​ൾ വി​ചാ​ര​ണ കാ​ത്ത്​ കി​ട​ക്കു​ക​യാ​ണ്. അ​തി​ൽ​ത​ന്നെ പോ​ക്​​സോ നി​യ​മം സെ​ക്ഷ​ൻ നാ​ലും ആ​റും പ്ര​കാ​ര​മു​ള്ള അ​തി​ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത 7005 കേ​സു​ക​ളാ​ണ്​ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ശേ​ഷി​ച്ച​വ​യി​ൽ ​കു​റ്റ​പ​ത്ര​വും വി​ചാ​ര​ണ​യും ഇ​ഴ​യു​ക​യാ​ണ്. 2019ൽ ​ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 4754 കേ​സു​ക​ളാ​ണ്. അ​തി​ൽ 1262 എ​ണ്ണം ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളാ​ണ്. 2020ൽ 1243 ​പോ​ക്സോ കേ​സു​ക​ളു​ൾ​പ്പെ​ടെ 3941 എ​ണ്ണ​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കോ​വി​ഡ് ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ അ​തി​ക്ര​മ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​വ​ന്നെ​ങ്കി​ലും തു​ട​ർ​ന്ന്​ വീ​ണ്ടും കേ​സു​ക​ൾ കൂ​ടി. 1568 പോ​ക്സോ കേ​സു​ക​ളും 2968 മ​റ്റ് കേ​സു​ക​ളു​മു​ൾ​പ്പെ​ടെ 4536 കേ​സു​ക​ളാ​ണ്​ 2021ൽ ​റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

2022ലും ​കു​ട്ടി​ക​ളോ​ടു​ള്ള ക്രൂ​ര​ത​ക​ളു​ടെ പേ​രി​ൽ എ​ടു​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. 5315 കേ​സാ​ണ്​ ര​ജി​സ്റ്റ​ർ ​ചെ​യ്ത​ത്. ഇ​തി​ൽ 1677 എ​ണ്ണം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്​ ചാ​ർ​ജ് ​ചെ​യ്ത കേ​സാ​ണ്. 1255 പോ​ക്സോ കേ​സു​ക​ള​ട​ക്കം സെ​പ്റ്റം​ബ​ർ​വ​രെ ഈ ​വ​ർ​ഷം എ​ടു​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ കേ​സു​ക​ൾ 3798 എ​ണ്ണ​മാ​ണ്. ​പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത കേ​സു​ക​ളേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി​യെ​ങ്കി​ലും അ​ധി​ക​മാ​ണ്​ വി​ചാ​ര​ണ കാ​ത്തു​കി​ട​ക്കു​ന്ന​ത്. കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മാ​ണ്​ പ്ര​ശ്നം.

Tags