ശമ്പള കുടിശ്ശിക അനുവദിക്കണം : കണ്ണൂരിൽ കേരളബാങ്ക് ജീവനക്കാരുടെ പ്രതിഷേധാഗ്നി

Kerala Bank employees protest in Kannur to clear salary arrears

കണ്ണൂർ :കേരളബാങ്കിന്റെ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട്, ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ചും കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മനോജ്‌കുമാർ കൂവേരി ഉത്ഘാടനം ചെയ്തു.

ഹഫ്സ മുസ്‌തഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാജിദ്. ടി . പി.,     പ്രദീപ്കക്കറ,ജോളിപ്പോൾ,  രേഖാ കു പ്പത്തി,രേണുക. കെ, ജീന. പി,  പ്രിയ. പി, ബിജലി. കെ പ്രസംഗിച്ചു
 

Tags