പിണറായി സർക്കാരിനെതിരെ കനത്ത ജനവിധിക്കായി കേരളം കാത്തിരിക്കുന്നു; കെ സി വേണുഗോപാൽ. എം പി

Kerala awaits a strong verdict against Pinarayi government  KC Venugopal MP
Kerala awaits a strong verdict against Pinarayi government  KC Venugopal MP

കണ്ണൂർ : ചെപ്പടി വിദ്യ കാണിച്ചും, പുകമറ സൃഷ്ടിച്ചും സർക്കാരിനെതിരെയുള്ള ജനാരോഷം മാറ്റി മറിക്കാമെന്ന് പിണറായി വിജയനും, ഇടതുപക്ഷവും കരുതേണ്ടതില്ലെന്നും കെ'സി വേണുഗോപാൽ എം പി പറഞ്ഞു. ചാല പന്ത്രണ്ട് കണ്ടിയിൽ നടന്ന എടക്കാട് സോണൽ സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

മുഖ്യമന്ത്രിയുടെ സന്തതസഹചാരികളും പ്രമുഖരായ നേതാക്കളും ഇപ്പോൾ ജയിലറകളിലാണെന്നും മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതായിരിക്കും. നരേന്ദ്ര മോഡിയുമായി ഒത്തുതീർപ്പിലെത്താനുള്ള ഒരുപാധിയായി പി എം ശ്രീ പദ്ധതിയെ ഉപയോഗപ്പെടുത്താനുള്ള തീരുമാനം കേരള ജനത ഓർമിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു

Kerala-awaits-a-strong-verdict-against-Pinarayi-government.jpg

 അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു, കെ സുധാകരൻ എം പി മുഖ്യ പ്രഭാഷണം നടത്തി, എൻ ഷംസുദ്ധീൻ എം എൽ എ, അഡ്വ.മാർട്ടിൻ ജോർജ്, വി എ നാരായണൻ, സജീവ് മാറോളി, എം പി മുഹമ്മദലി, വി വി പുരുഷോത്തമൻ,എം കെ മോഹനൻ, മനോജ്‌ കുവേരി, കായക്കൽ രാഹുൽ, കെ വി ചന്ദ്രൻ, വിനോദ് പുതുക്കുടി, എം. മുഹമ്മദലി, വി രജീവൻ എന്നിവർ പ്രസംഗിച്ചു