കേരള നിയമസഭാ ഇലക്ഷൻ 2026 ; തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

Kerala Assembly Election 2026; Traffic arrangements made at Sir Syed Higher Secondary School, Taliparamba counting centre

പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തു നിന്നും ചിറവക്ക് മന്ന, കരിമ്പം വഴിയും, ആലക്കോട് ഭാഗത്തു നിന്നും മന്ന, കരിമ്പം വഴിയും, ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തു നിന്നും കുറുമാത്തൂർ, കരിമ്പം വഴിയും, കണ്ണപുരം, കല്ല്യാശ്ശേരി ഭാഗത്തു നിന്നും, ധർമ്മശാല, തൃച്ചംബരം പെട്രോൾ പമ്പ് ജംങ്ങ്ഷൻ, ഭ്രാന്തൻ കുന്ന് ജംങ്ങ്ഷൻ, സർ സയ്യിദ് കോളേജ് വഴിയും, മയ്യിൽ ഭാഗത്തു നിന്നും ബാവുപ്പറമ്പ്, മുയ്യം ഭ്രാന്തൻ കുന്ന് ജംങ്ങ്ഷൻ, സർ സയ്യിദ് കോളേജ് വഴിയും വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരാവുന്നതാണ്.

തളിപ്പറമ്പ്  : മെയ് 4-ന് കണ്ണൂർ റൂറൽ ജില്ലയിലെ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടെണ്ണൽ നടക്കുന്നതിന്റെ ഭാഗമായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിച്ചേരേണ്ട വഴികളും   ട്രാഫിക് ക്രമീകരണങ്ങളും അറിയാം 

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിച്ചേരാം

പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തു നിന്നും ചിറവക്ക് മന്ന, കരിമ്പം വഴിയും, ആലക്കോട് ഭാഗത്തു നിന്നും മന്ന, കരിമ്പം വഴിയും, ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തു നിന്നും കുറുമാത്തൂർ, കരിമ്പം വഴിയും, കണ്ണപുരം, കല്ല്യാശ്ശേരി ഭാഗത്തു നിന്നും, ധർമ്മശാല, തൃച്ചംബരം പെട്രോൾ പമ്പ് ജംങ്ങ്ഷൻ, ഭ്രാന്തൻ കുന്ന് ജംങ്ങ്ഷൻ, സർ സയ്യിദ് കോളേജ് വഴിയും, മയ്യിൽ ഭാഗത്തു നിന്നും ബാവുപ്പറമ്പ്, മുയ്യം ഭ്രാന്തൻ കുന്ന് ജംങ്ങ്ഷൻ, സർ സയ്യിദ് കോളേജ് വഴിയും വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരാവുന്നതാണ്.

Kerala Assembly Election 2026; Traffic arrangements made at Sir Syed Higher Secondary School, Taliparamba counting centre

 വോട്ടെണ്ണൽ കേന്ദ്രത്തിൽ  ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങൾ.

1) വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ള കെയി സാഹിബ് ട്രെയിനിംഗ് കോളേജ് പാർക്കിംഗ് ഗ്രൗണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.
2. കരിമ്പം ആശുപത്രി ജംഗ്ഷൻ മുതൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള റോഡിൽ പോളിങ്ങ് ഏജന്റ് ഉൾപ്പെടെയുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല.
3. പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തു നിന്നും, ആലക്കോട് ഭാഗത്തു നിന്നും, ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ കരിമ്പം ആശുപത്രി ജംഗ്ഷനിൽ ഇറക്കി മന്ന സയ്യിദ് നഗറിലുള്ള പാർക്കിങ്ങിലോ, മഴൂർ പൂമംഗലം റോഡിലുള്ള പാർക്കിങ്ങിലോ പാർക്ക് ചെയ്യേണ്ടതാണ്.
4.കണ്ണപുരം, കല്ല്യാശ്ശേരി ഭാഗത്തു നിന്നും, മയ്യിൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ സർ സയ്യിദ് കോളേജിന് തെക്ക് ഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ സർ സയ്യിദ് കോളേജിന് അകത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ടിൽ പ്രവേശിച്ച് വാഹനം പാർക്ക് ചെയ്യേണ്ടതും യാത്രക്കാർ സർ സയ്യിദ് കോളേജിന് വടക്കു ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ നടന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതുമാണ്.
5. സർ സയ്യിദ് കോളേജിന് അകത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ട് നിറയുന്ന പക്ഷം ബാക്കി വാഹനങ്ങൾ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർക്കിങ്ങ് ഗ്രൌണ്ടിലും ബദരിയാ നഗറിലുള്ള പിഞ്ചാസ് ഗ്രൌണ്ടിലുമായി പാർക്ക് ചെയ്യേണ്ടതാണ്.
6.കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ (RO സ്റ്റാഫ് )സ്വകാര്യ വാഹനങ്ങൾ ബാരിക്കേഡ് ചെക്കിംഗ് പോയിന്റ് വഴി സർ സയ്യിദ് റോഡിലേക്ക് പ്രവേശിപ്പിച്ച്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
7.കൗണ്ടിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ (R O സ്റ്റാഫ്) ഇരു ചക്രവാഹനങ്ങൾ കരിമ്പം ബാരിക്കേഡ് പോയിന്റിന്റെ ഇടത് വശത്തുള്ള ഒഴിഞ്ഞ സ്ഥലം, കേയി സാഹിബ് ട്രെയിനിംഗ് കോളേജിലെ പാർക്കിങ്ങ് ഗ്രൗണ്ടിനു വടക്കു വശത്തായുള്ള ഒഴിഞ്ഞ സ്ഥലം, മാലിക് ദീനാർ ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.