കേരള നിയമസഭ ഇന്ത്യയ്ക്ക് മാതൃക; റിപ്പോർട്ട് പുറത്തുവിട്ട് പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച്

Kerala Assembly a model for India; PRS Legislative Research releases report

തിരുവനന്തപുരം: നിയമ നിർമാണത്തിലും സൂക്ഷ്മപരിശോധനയിലും കേരള നിയമസഭ ഇന്ത്യയ്ക്ക് തന്നെ മാതൃകയെന്ന് റിപ്പോർട്ട്. പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2025-ലെ വാർഷിക സംസ്ഥാന നിയമ അവലോകന റിപ്പോർട്ടിലാണ് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.രാജ്യത്തെ സംസ്ഥാന നിയമസഭകൾ 2025-ൽ ശരാശരി 24 ദിവസം മാത്രമാണ് സമ്മേളിച്ചതെന്ന് റിപ്പോർറ്റിൽ പറയുന്നു. എന്നാൽ കേരള നിയമസഭ 38 ദിവസമാണ് സഭ ചേർന്നത്. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാലും ശരാശരി 41 ദിവസങ്ങളുമായി കേരളമാണ് രാജ്യത്ത് ഏറ്റവും മുന്നിൽ. ഒഡീഷ (39 ദിവസം), കർണാടക (37 ദിവസം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

ഭൂരിഭാഗം സംസ്ഥാനങ്ങളും രണ്ട് നിയമസഭാ സമ്മേളനങ്ങൾക്കിടയിൽ ആറുമാസത്തിൽ കൂടുതൽ ഇടവേള പാടില്ലെന്ന ഭരണഘടനാപരമായ വ്യവസ്ഥ പാലിക്കാൻ മാത്രം ചുരുങ്ങിയ ദിവസങ്ങളാണ് സഭ ചേർന്നത്. എന്നാൽ കേരളം കൂടുതൽ സമ്മേളന ദിനങ്ങൾ അനുവദിച്ച് ജനകീയ വിഷയങ്ങളും നിയമനിർമാണവും വിശദമായി ചർച്ച ചെയ്യാൻ സമയം മാറ്റിവെച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
 

Tags