500 മെഗാവാട്ട് അധിക വൈദ്യുതി വേണം: കേന്ദ്രത്തോട് കേരളം
Nov 28, 2026, 06:00 IST
വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ആവശ്യമുന്നയിച്ചത്.
500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്ന് കേന്ദ്രത്തോട് കേരളം. നിലവിലുള്ള 150 മെഗാവാട്ട് വിഹിതം 2027 മെയ് വരെ നീട്ടണമെന്നും ആവശ്യം. ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ക്ക് 360 കോടി രൂപയുടെ സഹായം തേടി.
33,115 അങ്കണവാടികളെ ഊര്‍ജ്ജക്ഷമമാക്കാന്‍ 'അങ്കണ്‍ ജ്യോതി'ക്ക് 1,024 കോടി രൂപ ആവശ്യപ്പെട്ടു. കെഎസ്ഇബിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ആവശ്യമുന്നയിച്ചത്.
.jpg)

