കേരളത്തിന് എയിംസ് ഉറപ്പാണ് , വലിയൊരു പ്രോജക്ട് അമിത് ഷാ തന്നിട്ടുണ്ട്- സുരേഷ് ഗോപി
തൃശ്ശൂർ: കേരളത്തിന് വലിയൊരു പ്രോജക്ട് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ടെന്ന് തൃശ്ശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. കേരളത്തിന് എയിംസ് ഉറപ്പാണ്. കേരളത്തിന് അനുവദിച്ച ഫൊറൻസിക് ലാബ് ഇല്ലാതാക്കിയത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രോജക്ട് പറഞ്ഞ് അത് ഇല്ലാതാക്കിയത് അറിയാമല്ലോ അല്ലേ. അതിന്റെ രേഖയൊക്കെ ഞാൻ തരാം. പക്ഷേ ഇപ്പോൾ അതിനേക്കാൾ വലിയൊരു പ്രോജക്ട് എനിക്ക് അമിത് ഷാ, തന്നിട്ടുണ്ട്. അതിന് അവർ സ്ഥലം തരുമോ എന്ന് നോക്കട്ടേ. കേരളത്തിൽ എയിംസ് വന്നിരിക്കും. അത് ഓർഗാനിക്കായി വരുന്നതാണ്. അത് ആരുടെയും കഴിവും മികവും കൊണ്ടല്ല. ഓർഗാനിക്കായി തന്നെ കേരളത്തിലേക്ക് ഒരു എയിംസ് വരും, സുരേഷ് ഗോപി പറഞ്ഞു.എയിംസ് ആലപ്പുഴയ്ക്ക് അല്ലെങ്കിൽ അത് അവകാശപ്പെട്ടത് തൃശ്ശൂരിന് തന്നെയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
.jpg)


