കീം പ്രവേശന പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി അങ്കമാലി സ്വദേശി

KEEM Entrance Exam: Angamaly native secures first rank in engineering

തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയിൽ എൻജിനീയറിങ്ങിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് സ്വന്തമാക്കി. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ഉണ്ട്. എൻജിനീയറിങ്ങിൽ ധ്യാൻ തേജിനാണ് രണ്ടാം സ്ഥാനം. ഫാർഡമസി കാറ്റഗറിയിൽ വിനായക് നാരായണൻ ഒന്നാം റാങ്കും ജെസി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് ഫലം പ്രഖ്യാപിച്ചത്.

ജൂലൈ 8ന് ആദ്യഘട്ട അലോട്ട്മെന്‍റ് നടക്കും. സിബിഎസ്‌ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം മൂലമാണ് കീം ഫലപ്രഖ്യാപനം വൈകിയത്. 79‌717 പേരാണ് എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. 26,943 പേർ ഫാർമസി റാങ്ക് ലിസ്റ്റിൽ ഉണ്ട്.  

Tags