കീം 2025 : അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ഈ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം


കീം ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ആർക്കിടെക്ചർ (ബി ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 23-ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം.
tRootC1469263">സംവരണ ക്ലെയ്‌മുകൾ ചേർക്കുന്നതിനും എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം അപേക്ഷിച്ചവർക്ക് ആവശ്യമെങ്കിൽ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ/ആർക്കിടെക്ചർ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും ഉള്ള അവസരം പ്രവേശനപ്പരീക്ഷാ കമ്മിഷണർ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

നീറ്റ് യുജി നിശ്ചിതയോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്സിനുംകൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ ‘നാറ്റ’ പരീക്ഷയിൽ നിശ്ചിതയോഗ്യതനേടിയവർക്ക് ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്സിനും നീറ്റ് യുജി നിശ്ചിതയോഗ്യത നേടിയവർക്ക് മെഡിക്കൽ കോഴ്സിനും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലെ ഫെബ്രുവരി 20-ലെ വിജ്ഞാപനം നോക്കുക.