കീം – 2026 എംബിബിഎസ്/ബിഡിഎസ് കോഴ്സ്: ഒന്നാംഘട്ട അലോട്ട്‌മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു
Aug 21, 2026, 18:57 IST
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ/ഡിലീഷൻ/പുന:ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം ആഗസ്റ്റ് 24 രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 24 രാവിലെ 11 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്തി 25 ന് താൽകാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. തുടർന്ന് 27ന് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 04712332120, 2338487.
.jpg)

