കീം 2025: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
May 29, 2025, 19:25 IST
2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർത്ഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കി.
tRootC1469263">ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ഓൺലൈനായി ജൂൺ 2ന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാകും. ഫോൺ: 0471-2525300, 2332120, 2338487.
.jpg)


