'നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ' ; ലോക പുസ്തകദിനത്തിൽ പുതിയ ഗ്രന്ഥം സമർപ്പിച്ച് കെ.സി. വേണുഗോപാൽ എംപി
ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ പുതിയ ഗ്രന്ഥം സമർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
'നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ ദീർഘകാലത്തെ പാർലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അദ്ദേഹം നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ, നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾ തുടങ്ങി സമകാലിക ഇന്ത്യ നേരിടുന്ന വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾ പുസ്തകത്തിൽ വായിക്കാം.
.jpg)

