കെസിസിപിഎല്ലിന്റെ അഞ്ചാമത്തെ പെട്രോൾ പമ്പ് പാലക്കാട് കഞ്ചിക്കോട് പ്രവർത്തനസജ്ജമാകുന്നു
നവംബറിൽ വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യും.ബി.പി.സി.എല്ലുമായി സഹകരിച്ചാണ് പുതിയ പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. നിലവിൽ നാല് പെട്രോൾ പമ്പുകൾ കെസിസിപിഎൽ നേരിട്ട് നടത്തുന്നുണ്ട്. കൂടുതൽ പെട്രോൾ പമ്പുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൗസിംഗ് ബോർഡ്, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് : പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ അഞ്ചാമത്തെ പെട്രോൾ പമ്പ് കഞ്ചിക്കോട് പ്രവർത്തനസജ്ജമാകുന്നു. കിൻഫ്ര വ്യവസായ പാർക്കിനോടനുബന്ധിച്ചാണ് പെട്രോൾ പമ്പ് സ്ഥാപിച്ചിരിക്കുന്നത്. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആനക്കൈ ബാലകൃഷ്ണൻ പമ്പ് സന്ദർശിച്ചു. ബി.പി.സി.എൽ സെയിൽസ് ഓഫീസർ ശരവണൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നവംബറിൽ വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യും.ബി.പി.സി.എല്ലുമായി സഹകരിച്ചാണ് പുതിയ പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. നിലവിൽ നാല് പെട്രോൾ പമ്പുകൾ കെസിസിപിഎൽ നേരിട്ട് നടത്തുന്നുണ്ട്. കൂടുതൽ പെട്രോൾ പമ്പുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൗസിംഗ് ബോർഡ്, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വൈവിധ്യവൽക്കരണ പദ്ധതികളും കമ്പനി നടപ്പാക്കിവരികയാണ്. ഐ.ടി. ഇൻകുബേഷൻ സെന്റർ, കോക്കനട്ട് പ്രോസസ്സിംഗ് കോംപ്ലക്സ്, ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസിൻഫെക്ടന്റ് കോംപ്ലക്സ്, അഗ്രി പിത്ത് കമ്പോസ്റ്റ്, ഡിസ്റ്റിൽഡ് വാട്ടർ തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങൾ ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്. കെസിസിപിഎല്ലിന്റെ കേരവർ തേങ്ങാപ്പാലിനും വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.
.jpg)