കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം

d

'We Want KC... Warm Welcome Leader' എന്നെഴുതിയ ബോർഡിലാണ് കരി ഓയിലൊഴിച്ചത്. കെപിസിസി ഓഫീസ് പരിസരത്തെ കെ സി അനുകൂല ബോര്‍ഡുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം:  കെപിസിസി ഓഫീസിന് മുന്നില്‍ വെച്ച കെ സി വേണുഗോപാലിന്റെ ഫ്ലക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കരി ഓയില്‍ ഒഴിച്ചത്. പിന്നാലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു.

'We Want KC... Warm Welcome Leader' എന്നെഴുതിയ ബോർഡിലാണ് കരി ഓയിലൊഴിച്ചത്. കെപിസിസി ഓഫീസ് പരിസരത്തെ കെ സി അനുകൂല ബോര്‍ഡുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

അതോടൊപ്പം തലസ്ഥാനത്ത് വി ഡി അനുകൂല ബോർഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. 'കെ സി' അനുകൂല ബോർഡുകളോട് ചേർന്നാണ് 'വി ഡി'യുടെ ബോർഡുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളയമ്പലം ജംഗ്ഷനില്‍ വി ഡിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. 'നാച്ചുറല്‍ ചോയ്സ്' എന്ന തലക്കെട്ടിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്

Tags