ക്ഷണിച്ചു വരുത്തി ടി.സിദ്ധിഖ് എംഎൽഎയെ അപമാനിച്ച സിപിഎം നടപടി അപലപനീയം : കെസി വേണുഗോപാൽ എംപി

CPM's action of insulting T. Siddique MLA by inviting him is condemnable: KC Venugopal MP

 വയനാട് : ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനചടങ്ങിലേക്ക് ടി.സിദ്ധിഖ് എംഎൽഎ ക്ഷണിച്ചു വരുത്തി പാർട്ടി പ്രവർത്തകരെ കൊണ്ട് കൂകിവിളിപ്പിച്ച് അപമാനിച്ച സിപിഎമ്മിന്റെ പ്രവർത്തി അപലപനീയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. 

tRootC1469263">

മുണ്ടക്കൈ-ചൂരൽമല ദുരിതമുണ്ടായ നാൾ മുതൽ വിശ്രമല്ലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് ടി സിദ്ധിഖ് എം.എൽ.എ. കോരിച്ചൊരിയുന്ന മഴയിൽ ചെളിയിൽ പുതഞ്ഞു നില്ക്കുമ്പോഴും സാധാരണക്കാരന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയും അവസാന മനുഷ്യനെയും രക്ഷിക്കാനായി സജീവമായി പ്രവർത്തിക്കുകയും ചെയ്ത സിദ്ധിഖിനെ കേരളക്കര മുഴുവൻ കണ്ടതും വയനാട്ടിലെ ജനങ്ങൾ അവരുടെ ഹൃദയത്തോട് ചേർത്തുപിടിച്ചതുമാണ്. 

രാഷ്ട്രീയത്തിനതീതമായി ഏവരും ഒറ്റക്കെട്ടായി കൈകോർത്തു നിന്നത് കൊണ്ടാണ് നാം നിരവധി ദുരന്തങ്ങളെ അതിജീവിച്ചത്. എന്നാൽ ആപത്ത് കാലത്ത് താങ്ങായിരുന്നവരെ രാഷ്ട്രീയം നോക്കി അവഹേളിക്കാനുള്ള ശ്രമം മലയാളി ഈ കാലത്തോളം കൈവരിച്ച ഐക്യത്തിനോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന സർക്കാരിന്റെ ഈ നികൃഷ്ട രാഷ്ട്രീയം കേരള ജനത തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. കൂലിക്ക് നിങ്ങൾ കൂകിവിളിക്കാൻ പത്ത് പേരെ സജ്ജമാക്കിയാൽ സിദ്ധിഖിനെ ചേർത്തുപിടിക്കാൻ ദുരിതബാധതിരായ മനുഷ്യരും കേരളക്കര മുഴുവനും ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു

Tags