സോണിയാ ഗാന്ധിയുടെ പുസ്തകം വായിക്കാതെ ചിലർ വിമർശനം ഉന്നയിക്കുന്നു: കെ സി വേണുഗോപാൽ

The biggest crisis facing the country!! Urgent action is needed to resolve the shortage of cooking gas: KC Venugopal

കണ്ണൂർ: സോണിയ ഗാന്ധിയുടെ പുസ്തകം വായിച്ചിട്ടാണോ ചിലർ വിമർശനം ഉന്നയിക്കുന്നതെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സോണിയാ ഗാന്ധിയുടെ പുസ്തകം ഇനിയും വർഗീയ വിഷം കുത്തി വയ്ക്കുന്നവരെ വേദനിപ്പിക്കും, വേട്ടയാടും  അവർ പരമാവധി കൊത്തി കീറാൻ ശ്രമിക്കട്ടെ . 

യു.ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിലും കെസി വേണുഗോപാൽ പ്രതികരിച്ചു.പരസ്യമായി പറയുന്നതും പരസ്യമായി വിമർശനം ഉന്നയിക്കുന്നത് ഒന്ന് തന്നെയാണ് യുഡി എഫ് കൺവീനറുടെ പരാതിയെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണ കേരളത്തിലെ വൈദ്യുതി ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇവിടുത്തെ ആളുകൾ ചർച്ച ചെയ്തു തീരുമാനം എടുക്കും ഇടപെടേണ്ട സാഹചര്യം ഉണ്ടെങ്കിൽ കേന്ദ്ര നേതൃത്വം ഇടപെടും  ഇപ്പോൾ ശ്രദ്ധ ദേശീയ പ്രശ്നങ്ങളിൽ മാത്രമാണ്.വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും പ്രാഗല്ഭ്യം ഉള്ളയാൾക്കാരാണ് അവർ പ്രശ്നം ഒരുമിച്ചിരുന്നു സംസാരിച്ചു പരിഹരിക്കും ഇപ്പോൾ നടക്കുന്നത് .ചായ കോപ്പയിലെ കൊടുങ്കാറ്റാണ് പരസ്യമായ വിമർശനത്തിന് പരസ്യമായ പ്രതികരണത്തിനില്ല അതും അച്ചടക്ക ലംഘനമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Tags