'കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം'; മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് നിലപാട് അറിയിച്ച് കെ സുധാകരന്‍

kc

ചടുതലതയും കരുത്തുമാണ് നോക്കേണ്ടതെന്നും കെ സി വേണുഗോപാലിന് അതുണ്ടെന്നും കെ സുധാകരന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ത്ത് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍. ചര്‍ച്ചയില്‍ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച പാര്‍ലമെന്റിലെ ഖര്‍ഗെയുടെ ചേംബറില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ ചടുതലതയും കരുത്തുമാണ് നോക്കേണ്ടതെന്നും കെ സി വേണുഗോപാലിന് അതുണ്ടെന്നും കെ സുധാകരന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ത്ത് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

'പരിചയ സമ്പത്തും സീനിയോരിറ്റിയുമുള്ള ആള്‍ മുഖ്യമന്ത്രിയാകണം. രമേശ് ചെന്നിത്തലയുടെ പേരാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. അദ്ദേഹത്തിന് ഭരണപരമായ പ്രവൃത്തി പരിചയമുണ്ട് എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനാണ് ആവശ്യം. കെ സി വേണുഗോപാലിന് അതുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണ്. ചര്‍ച്ചകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്. ഞാന്‍ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചില്ല. ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണ്', കെ സുധാകരന്‍ പറഞ്ഞു.

Tags