രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പം?അദ്ദേഹത്തിൻറെ സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ; കെ സി വേണുഗോപാൽ

What's wrong with Rahul campaigning in Mangkoota? It's not a country where he doesn't have the freedom to promote his own politics; KC Venugopal


ആലപ്പുഴ:  രാഹുൽ മാങ്കൂട്ടത്തിന് സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്. കോൺഗ്രസ് പുറത്താക്കി എന്നെ ഉള്ളൂവെന്നും രാഹുലിന്റെ പശ്ചാത്തലം കോൺഗ്രസ് രാഷ്ട്രീയമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്ന് കെ സി വേണുഗോപാൽ. രാഹുലിൻറെ പ്രചരണത്തിന് പാർട്ടിയുമായി ബന്ധമില്ല.

ലൈംഗികാരോപണക്കേസുകൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിപ്പെട്ട രാഹുൽ സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വീഡിയോകൾ പങ്കുവെയ്ക്കുന്നുണ്ട്. ഇതിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

പത്ത് വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇനി ചെയ്യുമെന്നാണ് പറയുന്നത്. സമ്പൂർണ ദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പാണെന്നും അദ്ദേഹം വിമർശിച്ചു.2021-ലെ പ്രകടന പത്രികയിലെ പെൻഷൻ തുക ഇപ്പോഴും നൽകാനായില്ലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജ വാർത്ത നൽകിയതിൽ കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ചാനൽ സമാധാനം പറയേണ്ടി വരുമെന്നും കെ സി കൂട്ടിച്ചേർത്തു. മെയ് ഒമ്പത് കഴിഞ്ഞും ദിവസങ്ങൾ ഉണ്ടാവുമല്ലോ, അപ്പോൾ കാണാം. വയനാട് ഫണ്ടിൽ കണക്കുണ്ട്. അത് കെപിസിസി പറയും. എന്ത് ചോദ്യം ചോദിച്ചാലും തങ്ങൾക്ക് മറുപടി ഉണ്ട്. വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. ചോദ്യം ചോദിക്കുന്നവരെ സൈബർ ഇടത്തിൽ അധിക്ഷേപിക്കില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Tags