'സ്ത്രീലമ്പടൻ' പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിൽ, രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ക്ലിയർ ആണ് : കെ സി വേണുഗോപാൽ
തിരുവനന്തപുരം : 'സ്ത്രീലമ്പടൻ' പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെതിരായ സ്ത്രീലമ്പടൻ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിൽ ആവുകയാണ് ചെയ്തതെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുഖം വികൃതമായി.
tRootC1469263">
ആരാണ് ഈ ഉപദേശങ്ങൾ നൽകുന്നത്. മുഖ്യമന്ത്രി ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ല. സിപിഎമ്മിനെ കുറിച്ചും വിലയിരുത്താനുള്ള ഒന്നായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറി. രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ക്ലിയർ ആണ്. രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ല. രണ്ടുകോടി ആളുകളിൽ ഒന്നോ രണ്ടോ കോൺഗ്രസ് പ്രവർത്തകരുണ്ടായെന്നു പറഞ്ഞു പൊതുവായി കാണാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകും. 14 ഡിസിസി പ്രസിഡന്റുമാരുമായിട്ടും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
.jpg)


