അയൽ സംസ്ഥാനത്ത് കാർ ഫാക്ടറി വരുമ്പോൾ കേരളത്തിൽ വന്നത് 'മിന്നൽ ബ്രാൻഡി' : കെസി വേണുഗോപാൽ എംപി
തിരുവനന്തപുരം : തൊട്ടടുത്ത സംസ്ഥാനങ്ങളിൽ കാർ ഫാക്ടറിയും ഐടി ഹബ്ബും എ ഐ ടെക്‌നോളജിയും വരുമ്പോൾ കേരളത്തിൽ വന്നത് 'മിന്നൽ മാജിക് ' ബ്രാൻഡി ഇറക്കി പിണറായി സർക്കാർ ആഘോഷിക്കുകയാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
'പിണറായിക്കാലം തീവിലക്കാലം, കടക്ക് പുറത്ത്' എന്ന മുദ്രാവാക്യം ഉയർത്തി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
tRootC1469263">കേരളത്തിലെ അമ്മമാർ അതിരൂക്ഷമായ വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഏതു സർക്കാരിന്റെ കാലത്തും വിലക്കയറ്റം ഉണ്ടാകാമെങ്കിലും അതിനെ നിയന്ത്രിക്കുന്നതിലാണ് പ്രാധാന്യം. അതിന് കമ്പോളത്തിൽ ഇടപെടണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷൻ 13 അവശ്യ സാധനങ്ങൾക്ക് സബ്‌സിഡി ഏർപ്പെടുത്തി വില നിയന്ത്രിച്ചു. ഇന്ധനവില കേന്ദ്രം വർദ്ധിപ്പിച്ച ഘട്ടത്തിൽ അത് കുറയ്ക്കാൻ നടപടി എടുത്തു. വീട്ടമ്മാരുടെ വേദന സ്വന്തം വേദനായി കാണുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു.
കഴിഞ്ഞ 10 വർഷമായി പിണറായി സർക്കാർ വിലക്കയറ്റം നിയന്ത്രിച്ചില്ലെന്നു മാത്രമല്ല, പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തുകയും ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയും ചെയ്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടാവുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
.jpg)


