അമ്പലപ്പുഴയിൽ ജി. സുധാകരൻ യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥിയാകുമോ എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഞാൻ ജോത്സ്യനല്ലെന്ന് കെസി വേണുഗോപാൽ എംപി.

CM in self-defense with 'women's lamb' statement, Congress's stand on Rahul issue is clear: KC Venugopal

എറണാകുളം; അമ്പലപ്പുഴയിൽ ജി. സുധാകരൻ   യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥിയാകുമോ എന്ന  അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഞാൻ ജോത്സ്യനല്ലെന്ന് കെസി വേണുഗോപാൽ എംപി.  അമ്പലപ്പുഴയിൽ യുഡിഎഫിന് സ്ഥാനാർഥി ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് ഇപ്പോൾ അമ്പലപ്പുഴയിൽ സ്ഥാനാർഥിയുണ്ടെന്ന്  കെസി വേണുഗോപാൽ മറുപടി നൽകി.

tRootC1469263">

ഇപ്പോൾ അങ്ങനെ ഒരു ചോദ്യം എന്താണ്? ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്.ഇപ്പോഴത്തെ അവസ്ഥയിൽ യുഡിഎഫിന് അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയുണ്ട്.യുഡിഎഫിന് പ്രതീക്ഷയുള്ളതും തെരഞ്ഞെടുപ്പിൽ ആദ്യം വിജയിക്കുന്നതുമായ മണ്ഡലമാണ് അമ്പലപ്പുഴ. ഏതൊക്കെ സീറ്റിൽ എങ്ങനെയൊക്കെ മത്സരിക്കണം എന്നുള്ളത് പാർട്ടി നേതൃത്വം തീരുമാനിക്കും.അമ്പലപ്പുഴയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.വീണ്ടും പിണറായി സർക്കാർ വരുന്നതിൽ അദ്ദേഹം സന്തോഷവാനാണോ എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ട കാര്യമാണ്.

എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാമതും അധികാരത്തിൽ വരുന്നത് കേരള ജനത ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ളവർ ഒരേ സ്വരത്തിൽ എതിർക്കുന്നത് ഈ ഭരണത്തുടർച്ചയെയാണ്. ഒരു മൂന്നാം പിണറായി സർക്കാർ എന്നത് കേരളത്തിലെ ജനങ്ങൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഈ സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ ഇതിനോടകം തന്നെ ഒറ്റക്കെട്ടായി തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Tags