സിപിഎം കോടികൾ കോഴവാങ്ങി ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തു : ആരോപണവുമായി കെ.സി.വേണുഗോപാൽ

Government's cover-up on Sabarimala women's entry: KC Venugopal MP challenges CM to clarify stance

 നിയമസഭാ തിരഞ്ഞെടുപ്പിൽ കോടികൾ മറിക്കുന്ന സിപിഎം അതിനു വേണ്ടി ബാർ മുതലാളിമാരിൽ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തതെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിശോധനയും ക്ലാസിഫിക്കേഷനും പൂർത്തിയാകുന്നതിനു മുൻപാണു സംസ്ഥാന സർക്കാർ അതീവരഹസ്യമായി ബാറുകളുടെ ലൈസൻസ് പുതുക്കിക്കൊടുത്തത്. 

രണ്ടു വർഷമായി ക്ലാസിഫിക്കേഷൻ നടത്താത്ത ബാറുകൾ വരെ അതിലുണ്ട്. മാത്രമല്ല, ക്ലാസിഫിക്കേഷൻ അനുവദിക്കാനാവില്ലെന്നും ലൈസൻസ് പുതുക്കിക്കൊടുക്കരുതെന്നും എക്സൈസ് കമ്മീഷണർ നിർദേശിച്ച ഇരുനൂറോളം ബാറുകൾക്കു പോലും അതീവരഹസ്യമായി കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ബാറുകളുടെ പ്രവർത്തനസമയം ദിവസം രണ്ടു മണിക്കൂർ വർധിപ്പിച്ച് അനുമതി നൽകിയ അതേ ദിവസം തന്നെയാണ് ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തതും. കോടിക്കണക്കിന് രൂപയുടെ കൊടിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നു വ്യക്തമാണ്. ഇത്രയും അഴിമതി നടത്തിയിട്ടും അഴിമതിക്കെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെ. മദ്യവർജനമാണ് നയം എന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ പുതുതായി 377 ബാറുകൾക്കാണ് അനുമതി നൽകിയതെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Tags