കെസി വേണുഗോപാലിനെതിരെ മോര്‍ഫു ചെയ്ത് ചിത്രം പ്രചരിപ്പിച്ച സംഭവം ; കൈരളി ചാനലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേരള പോലീസിന്റെ ശ്രമം

The incident of spreading a morphed image against KC Venugopal; Kerala Police is trying to exclude Kairali Channel from the case

ഈ പരാതിയിന്മേല്‍ ഉത്തരവാദികളായ കൈരളി ചാനല്‍ അധികൃതര്‍ക്ക് രക്ഷാകവചം തീര്‍ത്ത് നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ്‌കേസെടുത്തത്.  ഏതെങ്കിലും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശം വെച്ച് വ്യാജരേഖയുണ്ടാക്കിയാല്‍ 3 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന ഭാരതീയന്യായ സന്‍ ഹിതയിലെ 336(4) വകുപ്പനുസരിച്ച് കേസ്റജിസ്റ്റര്‍ ചെയ്യണ്ടതിനു പകരം നിസ്സാരമായ വെറും പ്രകോപനമുണ്ടാക്കിയാല്‍ ചുമത്തുന്ന 192 വകുപ്പു ചുമത്തിയ നടപടി അതീവ ഗുരുതര കുറ്റംചെയ്ത പ്രതികള്‍ക്ക് രക്ഷാകവചം സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.

ആലപ്പുഴ : കെസി വേണുഗോപാലിനെതിരെ മോര്‍ഫു ചെയ്ത് ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കൈരളി ചാനലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേരളപോലീസിന്റെ ശ്രമം. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ എഐസിസി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്താനും സ്വഭാവഹത്യ ചെയ്യാനും ഉദ്ദേശം വെച്ച് മോര്‍ഫു ചെയ്ത ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചതിന്  കൈരളി ചാനലിനെതിരെ മുന്‍ എം.എല്‍.എയും കെപിസിസി വൈസ് പ്രസിഡന്റുമായ എ.എ.ഷുക്കൂര്‍ ആലപ്പുഴ നോര്‍ത്ത് പോലീസിന് പരാതി നല്‍കിയത്. 

CPM-BJP deal not only in Palakkad but also in some other seats: KC Venugopal

ഈ പരാതിയിന്മേല്‍ ഉത്തരവാദികളായ കൈരളി ചാനല്‍ അധികൃതര്‍ക്ക് രക്ഷാകവചം തീര്‍ത്ത് നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ്‌കേസെടുത്തത്.  ഏതെങ്കിലും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശം വെച്ച് വ്യാജരേഖയുണ്ടാക്കിയാല്‍ 3 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന ഭാരതീയന്യായ സന്‍ ഹിതയിലെ 336(4) വകുപ്പനുസരിച്ച് കേസ്റജിസ്റ്റര്‍ ചെയ്യണ്ടതിനു പകരം നിസ്സാരമായ വെറും പ്രകോപനമുണ്ടാക്കിയാല്‍ ചുമത്തുന്ന 192 വകുപ്പു ചുമത്തിയ നടപടി അതീവ ഗുരുതര കുറ്റംചെയ്ത പ്രതികള്‍ക്ക് രക്ഷാകവചം സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.

സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിനെതിരായ നിയമനടപടി ഒഴിവാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്.  സമൂഹത്തെ തെറ്റിധരിപ്പിക്കുംവിധം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് കൈരളി ചാനാല്‍ ചിത്രം പ്രചരിപ്പിതും വാര്‍ത്തയായി നല്‍കിയതും. 

കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഇടയില്‍ കെസി വേണുഗോപാലിന്റെ പ്രതിച്ഛായ തര്‍ക്കാനും വോട്ടര്‍മാരെ തെറ്റിധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ചിത്രത്തില്‍ കൃത്രിമത്വം കാണിച്ച് പ്രചരിപ്പിച്ചത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ഹരിയാന സ്വദേശിക്കെതിരെ കെസി വേണുഗോപാല്‍ മാനനഷ്ടകേസും ഫയല്‍ ചെയതിട്ടുണ്ട്. 

കേസ് അട്ടിമറിക്കാനുദ്ദേശം വെച്ചുള്ള പോലീസിന്റെ ഗുരുതരമായ കൃത്യവിലോപമാണിത്. കൈരളി ചാനലിന് രക്ഷാകവചം പണിത പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരനായ എഎ ഷുക്കൂര്‍.

Tags